ഭാഷ | ജാപ്പനീസ് |
---|---|
സംവിധാനം | Shinzô Katayama, Hayato kawai, Hayato Kawai |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | ഹൊറർ, സൈക്കോളജിക്കൽ ത്രില്ലർ, ഡ്രാമ |
2022 -ൽ ഹുലുവിലും ഡിസ്‌നിയിലും ഒരു പോലെ സംപ്രേഷണം ആരംഭിച്ച ഒരു ജാപ്പനീസ് സീരീസാണ് "ഗാനിബൽ".
കഥയിലേക്ക് വന്നാൽ ഡയ്ഗോ എന്ന പോലീസ് ഓഫീസർ സ്ഥലമാറ്റം കിട്ടി കുടുംബത്തോടെ കൂഗ് എന്ന ഗ്രാമത്തിലേക്ക് വരുകയാണ്. ഈ പോസ്റ്റിംഗിൽ ഇവിടെ മുൻപേ ജോലി ചെയ്തിരുന്ന കാനോ എന്ന പോലീസുകാരനെ പെട്ടെന്ന് ഒരു ദിവസം കാണാതായെ തുടർന്നാണ് ഡയ്ഗോ എത്തിയത്. പലരും പറയുന്നത് കാനോയ്ക്ക് ചൂതുകളി കൂടുതലായിരുന്നു അങ്ങനെ കടം കേറി മുടിഞ്ഞു സ്ഥലം വിട്ടതാണെന്നാണ്. ഡയ്ഗോ അതേ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ പല രഹസ്യങ്ങളും കണ്ടെത്തി.വർഷം തോറും ഈ ഗ്രാമത്തിലുള്ളവർ ദേവിക്ക് മനുഷ്യബലി നടത്താറുണ്ട്, അതും പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ കൂഗിലുള്ള ഒരു രാക്ഷസനു തിന്നാൻ കൊടുക്കുന്നു.
കാനോയുടെ തിരോധനാനത്തിന് ഇതുമായി പങ്കുണ്ടോ?
ആ രാക്ഷസൻ ആരാണ്?
എന്തിനാണ് ഇവർ കുഞ്ഞുങ്ങളെ ബലി നൽകുന്നത്?
അങ്ങനെയുള്ള പല ചോദ്യങ്ങൾക്കുള്ള ഉത്തരം പോകെ പോകെ നമുക്ക് മനസ്സിലാകും.
സീസൺ 2 - ലേക്ക് വരുമ്പോൾ നിങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കും. ആ രാക്ഷസന്റെ ചരിത്രവും കൂഗിന്റെ ചരിത്രവും എല്ലാം നമുക്ക് വ്യക്തമാക്കി തരും. നല്ലൊരു പര്യവസാനത്തോടെയാണ് കഥ അവസാനിപ്പിക്കുന്നത്. കണ്ടിരിക്കുന്ന പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ മുന്നോട്ട് പോകുന്ന ഈ സീരിസ് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.