HOLY NIGHT: DEMON HUNTERS – ഹോളി നൈറ്റ്‌: ഡീമൻ ഹണ്ടേഴ്സ് (2025)

ടീം GOAT റിലീസ് : 413
HOLY NIGHT: DEMON HUNTERS – ഹോളി നൈറ്റ്‌: ഡീമൻ ഹണ്ടേഴ്സ്  (2025) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ കൊറിയൻ
സംവിധാനം Lim Dae-hee
പരിഭാഷ അശ്വിൻ കൃഷ്ണ ബി ആർ
ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

നമ്മുടെ ഡോങ് ലീ അണ്ണന്റെ ഒരു പുതിയ പടം ഇറങ്ങിയിട്ടുണ്ട് മക്കളേ..... ഇപ്രാവശ്യം അണ്ണനെ എതിരിടാൻ വരുന്നത് മനുഷ്യരല്ല, ഭൂതങ്ങളാണ്. എന്നിരുന്നാലും ഇടിക്ക് ഒരു പഞ്ഞവും കാണില്ല.

ഇനി കഥയിലേക്ക് വരാം, അണ്ണന് രണ്ട് ശിങ്കിടികൾ കൂടെയുണ്ട് ഒരാൾ ഫോട്ടം പിടിക്കാനും, അടുത്തയാൾ ഭൂതങ്ങളെ വേരോടെ നശിപ്പിക്കാനും, അണ്ണൻ ആണെങ്കിൽ പതിവ് തന്നെ പറഞ്ഞിട്ട് കേൾക്കാത്ത ഭൂതങ്ങളെ എടുത്തിട്ട് അലക്കും. ഒരു ദിവസം ഇവരുടെ ടീമിന് ഒരു കേസ് വരുന്നു, ജംഗ് ഹോൺ എന്ന ഒരു സൈക്യാട്രിക് നേഴ്സിന്റെ സഹോദരിക്ക് ഒരു ദിവസം വിചിത്രമായ സ്വഭാവം അനുഭവപ്പെടുന്നു. ആദ്യം പന്തികേടൊന്നും തോന്നിയില്ലെങ്കിലും പിന്നീട് മനസ്സിലായി, അവളെ ചെകുത്താൻ വേട്ടയാടീട്ടുണ്ടെന്ന്. ഒരു ഡോക്ടർ എന്ന നിലയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും, പോകെ പോകെ കാര്യങ്ങൾ വഷളാകുമ്പോൾ മറ്റു മാർഗ്ഗമില്ലാതെ അവൾ പള്ളിയിൽ അച്ഛനെ കാണാൻ പോകുന്നു. പുള്ളി ആണെങ്കിൽ അണ്ണന്റെ തല തൊട്ടപ്പനാണ്, എന്നാൽ ഇപ്പോൾ അവരുടെ ബന്ധം അല്പം സീനാണ്.

അണ്ണനെ പോയി കണ്ടപ്പോൾ ഫാദറുമായി ഇപ്പോൾ നല്ല ബന്ധത്തിൽ അല്ലെന്നും പുള്ളി റഫർ ചെയ്യുന്ന കേസ് ഏറ്റെടുക്കില്ലെന്നും പറഞ്ഞു, എങ്കിലും അവളുടെ സഹോദരിയുടെ അവസ്ഥ മനസ്സിലാക്കി അണ്ണൻ കേസ് ഏറ്റ് എടുക്കാൻ തീരുമാനിക്കുന്നു, പിന്നീട് കളി മാറുന്നു. ബാക്കി സാത്താന്മാരോടൊപ്പം അണ്ണൻ ഒരു ഡേറ്റിങ്ങിന് പോകാൻ തീരുമാനിക്കുന്നു. പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് നിങ്ങൾ കണ്ടു തന്നെ അറിയണം.

പുള്ളിയുടെ ആരാധകർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ല. ആക്ഷൻ പ്രേമികൾക്കും ഒരു വിരുന്ന് തന്നെയാണിത്. അപ്പൊ എങ്ങനെയാ ഒരു ഇടി പടം കണ്ടാലോ?