RAYA AND THE LAST DRAGON – റയ ആൻഡ് ദി ലാസ്റ്റ് ഡ്രാഗൺ (2021)

ടീം GOAT റിലീസ് : 42

RAYA AND THE LAST DRAGON – റയ ആൻഡ് ദി ലാസ്റ്റ് ഡ്രാഗൺ (2021) poster

പോസ്റ്റർ: DEEKEY

ഭാഷഇംഗ്ലീഷ്
സംവിധാനംDon Hall, Carlos López EstradaPaul, Briggs
പരിഭാഷDEEKEY
GenreAnimation, Family, Action
ഡൗൺലോഡ്

ഡൗൺലോഡുകൾ

നാടോടികഥകളുടെ ഡിസ്‌നി അവതരണങ്ങൾ പൊതുവെ ഏത് പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ദൃശ്യവിസ്മയം തന്നെയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇക്കൊല്ലം പുറത്തിറങ്ങിയ റയാ ആൻഡ് ദി ലാസ്റ്റ് ഡ്രാഗൺ എന്ന ആനിമേഷൻ ചിത്രം. എന്നും ജപ്പാൻ കഥകളിൽ നിറഞ്ഞു നിൽക്കുന്ന ഡ്രാഗൺ സങ്കൽപം തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രധാന ആകർഷണം. തന്റെ അച്ഛൻ പറഞ്ഞു തന്ന കഥകളിൽ നിന്ന് തന്റെ മനസ്സിൽ ഒരു വീരനായികയുടെ പരിവേഷം നേടിയെടുത്ത സിസുവെന്ന ഡ്രാഗണെ തേടിയുള്ള റായ എന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. തന്റെ ഉറ്റവരെ മുഴുവൻ ശിലയാക്കി മാറ്റിയ ഡ്രൂണുകൾ എന്ന മഹാമാരിയെ നേരിടാൻ റായക്കും സംഘത്തിനും മുന്നിലുള്ളത് വളരെ കഠിനമായ കുറച്ച് തടസ്സങ്ങളാണ്. ഓരോ കുരുക്കുകളും അഴിച്ചുകൊണ്ടുള്ള റായയുടെയും സംഘത്തിന്റെയും സാഹസിക യാത്ര തീർത്തും ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ്. നിറങ്ങളുടെ വിസ്‌മയത്തിനും മനോഹരമായ സൗണ്ട് ട്രാക്കിനുമൊപ്പം ഈ സിനിമ നിങ്ങൾക്ക് ആസ്വദിക്കാം.