പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | ഫ്രഞ്ച് |
---|---|
സംവിധാനം | Pierre Mouchet |
പരിഭാഷ | ഷാഫി വെൽഫെയർ |
ജോണർ | ഹൊറർ, ത്രില്ലർ |
2023ല്‍ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് ഹൊറര്‍ ത്രില്ലര്‍ മൂവിയാണ് Schlitter : Evil in the woods
പിതാവിന്റെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ മനം നൊന്ത് കഴിയുന്ന എട്ടു വയസ്സുകാരന്‍ ലൂക്കാസിന് ആകെയുള്ള ആശ്രയമായിരുന്നു കൂട്ടുകാരന്‍ മത്യാസ്.
എന്നാല്‍ മത്യാസിനോട് തന്റെ പിതാവ് കാണിച്ച ഒരു ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ലൂക്കാസ് ആ രഹസ്യം മറച്ചുവെക്കുന്നു.
വൈകാതെ വീട് വിട്ട് ഇറങ്ങിപ്പോയ അവന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഫോണ്‍ കോള്‍ വരുന്നു.
അവന്റെ മാതാപിതാക്കള്‍ തീപിടുത്തത്തില്‍ മരിച്ചുവെന്നായിരുന്നു വാര്‍ത്ത.
തുടര്‍ന്ന് കാമുകി ജൂലിയോടും കൂട്ടുകാരന്‍ അര്‍ണോഡിനോടുമൊപ്പം നാട്ടിലേക്ക് മടങ്ങിപ്പോകുന്ന ലൂക്കാസിന് നേരിടേണ്ടി വന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളെയായിരുന്നു.