ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Karan Kandhari |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | കോമഡി, ഡ്രാമ |
ബോളിവുഡ് താരം രാധിക ആപ്തയുടെ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ ചിത്രമാണ് 'സിസ്റ്റര്‍ മിഡ്‌നൈറ്റ്'.
2024 കാന്‍ ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. BAFTA, കാന്‍ എന്നീ ചലച്ചിത്ര മേളകളില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ പടം ഇപ്പോഴിതാ ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ റിലീസ് ആകുന്നത്.
കരണ്‍ കാന്‍ധാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. കരണ്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. കേന്ദ്ര കഥാപാത്രമായ രാധിക ആപ്‌തെയ്‌ക്കൊപ്പം ചിത്രത്തില്‍ അശോക് പതക്, ഛായാ കദം, സ്മിത താംബേ, നവ്യ സാവന്ത് എന്നിവരും അണിനിരക്കുന്നുണ്ട്. അല്‍സ്റ്റെയര്‍ ക്ലാര്‍ക്ക്, അന്ന ഗ്രിഫിന്‍, അലന്‍ മക്അല്ക്‌സ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
ഇനി കഥയിലേക്ക് വന്നാൽ, വീട്ടുകാർ പറഞ്ഞുറപ്പിച്ച കല്യാണമാണ് അവൾക്ക് വിധിച്ചത്. ചെന്നു കയറിയ സ്ഥലത്ത് ഭർത്താവ് അവളെ സ്നേഹത്തോടെ ഒന്ന് നോക്കുക പോയിട്ട്, അങ്ങനെയൊരാൾ അവിടെയുണ്ട് എന്ന ഭാവം പോലും കാണിക്കുന്നില്ല. ശാരീരികമായോ മാനസികമായൊ അവൾക്ക് യാതൊന്നും നൽകാത്ത പുരുഷൻ!! സ്വയം ജോലി കണ്ടെത്തി നല്ലൊരു കുടുംബ ജീവിതം അവൾ ആഗ്രഹിക്കുന്നു. അവൾക്കതിന് കഴിയുമോ?
ഇത്രയും കേട്ടപ്പോൾ നിങ്ങൾ ഒരു ഫീൽ ഗുഡ് ഫാമിലി പടമാണ് പ്രതീക്ഷിക്കുന്നത് എങ്കിൽ നിങ്ങൾക്ക് തെറ്റി, ഇതൊരു ഡാർക്ക് കോമഡി ത്രില്ലെർ പടമാണ്.
കുറച്ച് സ്ലോ ആയി പോകുന്ന പടത്തിൽ നഗ്നരംഗങ്ങളും തെറി ഡയലോഗുകളും ഉള്ളതിനാല്‍ കുടുംബമായി ഇരുന്നു കാണാതിരിക്കുക.