പോസ്റ്റർ: എ ആർ റിഹാൻ
| ഭാഷ | ഇംഗ്ലീഷ് |
|---|---|
| സംവിധാനം | Steven S. DeKnight |
| പരിഭാഷ | മഹേന്ദ്രൻ ഉണ്ണിത്താൻ |
| ജോണർ | ആക്ഷൻ, ഡ്രാമ |
പ്രശസ്തമായ 'സ്പാർട്ടക്കസ്' സീരീസിന്റെ ചരിത്രത്തെ മാറ്റിയെഴുതുന്ന ഒരു "What If" (അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ?) കഥയാണിത്. യഥാർത്ഥ സീരീസിൽ വെസൂവിയസ് പർവതത്തിൽ വെച്ച് കൊല്ലപ്പെടുന്ന വില്ലൻ കഥാപാത്രമായ ആഷർ മരിക്കാതെ രക്ഷപ്പെടുകയും സ്പാർട്ടക്കസിനെ വധിച്ച് അടിമകലാപം അവസാനിപ്പിക്കാൻ റോമിനെ സഹായിക്കുകയും ചെയ്തിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം.
സ്പാർട്ടക്കസിനെ വധിച്ചതിന് പാരിതോഷികമായി റോമൻ ഭരണകൂടം (പ്രത്യേകിച്ച് ക്രാസ്സസ്) ആഷറിന് ബാത്തിയാറ്റസിന്റെ പഴയ ലൂഡസ് ( ഗ്ലാഡിയേറ്റർ പരിശീലന കേന്ദ്രം) സമ്മാനിക്കുന്നു. ഒരുകാലത്ത് എല്ലാവരാലും വെറുക്കപ്പെട്ടവനും വഞ്ചകനുമായിരുന്ന ആഷർ, ഇപ്പോൾ കാപുവയിലെ ബഹുമാനിക്കപ്പെടുന്ന ഒരു 'ഡോമിനസ്' (യജമാനൻ) ആയി മാറുന്നു.
തന്റെ ബുദ്ധിയും കുതന്ത്രങ്ങളും ഉപയോഗിച്ച് ആഷർ സ്വന്തമായി ഒരു ഗ്ലാഡിയേറ്റർ സാമ്രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതും, റോമൻ പ്രഭുക്കന്മാർക്കിടയിൽ തന്റെ സ്ഥാനം നിലനിർത്താൻ നടത്തുന്ന പോരാട്ടങ്ങളുമാണ് സീരീസിന്റെ ഇതിവൃത്തം. പഴയ സീരീസിലെ പോലെ തന്നെ രക്തരൂക്ഷിതമായ പോരാട്ടങ്ങളും, ചതിയും, വഞ്ചനയും, ലൈംഗികതയും ഇതിലും നിറഞ്ഞുനിൽക്കുന്നു.